
Sayyid Husain Vadanappally
സയ്യിദ് ഹുസൈൻ വാടാനപ്പള്ളി
Islamic Scholar & Researcher
Articles by Sayyid Husain Vadanappally
2 articles
Newsസ്വൂഫിസവും ആധുനിക വൈകല്യങ്ങളും
സ്വഹാബികളുടെയും താബിഉകളുടെയും കാലത്ത് തസ്വവ്വുഫ് എന്ന പ്രത്യേക നാമകരണം ആവശ്യമായിരുന്നില്ല. കാരണം, അവരുടെ ജീവിതം തന്നെ ആത്മീയതയുടെയും സുഹ്ദിന്റെയും (ഐഹിക വിരക്തി) പ്രായോഗിക രൂപമായിരുന്നു. എന്നാല്‍, ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ജനങ്ങളില്‍ ഭൗതികാസക്തി വര്‍ധിച്ചപ്പോള്‍ ഹസനുല്‍ ബസ്വരി(റ), സരിയ്യുസ്സഖതി(റ), ജുനൈദുല്‍ ബഗ്ദാദി(റ), ഇമാം ഗസാലി(റ) തുടങ്ങിയ പണ്ഡിതന്മാര്‍ ഇതിനെ ഫിഖ്ഹ്, ഹദീസ് പോലെ പ്രത്യേക പഠനശാഖയായി വികസിപ്പിച്ചു.
Articlesമൗലാനാ റൂമിയും 'ലിബറൽ സൂഫിസവും': കാമ്പ് ചോർത്തിയ വായനകളുടെ യാഥാർത്ഥ്യം
പാശ്ചാത്യ ലോകത്ത് വെറുമൊരു "പ്രണയ കവി" ആയി ചിത്രീകരിക്കപ്പെടുമ്പോഴും, റൂമി അടിസ്ഥാനപരമായി ഹനഫി മദ്ഹബിലെ വലിയൊരു ഇസ്ലാമിക പണ്ഡിതനും, ഫഖീഹും, മുഫ്തിയും അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ മാസ്റ്റർപീസ് ഗ്രന്ഥമായ 'മസ്നവി' (Masnavi) പരമ്പരാഗതമായി അറിയപ്പെടുന്നത് "പേർഷ്യൻ ഭാഷയിലെ ഖുർആൻ" എന്നാണ്. ഖുർആൻ ആയത്തുകളുടെയും തിരുനബി (സ്വ) തങ്ങളുടെ ഹദീസുകളുടെയും പ്രായോഗിക ആത്മീയ വ്യാഖ്യാനങ്ങളാണ് മസ്നവിയിലെ ഓരോ കഥയും വരികളും. ഖുർആനിലും പ്രവാചകചര്യയിലും ഊന്നിയല്ലാതെ റൂമിക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ല.