
സ്വൂഫിസവും ആധുനിക വൈകല്യങ്ങളും
സ്വഹാബികളുടെയും താബിഉകളുടെയും കാലത്ത് തസ്വവ്വുഫ് എന്ന പ്രത്യേക നാമകരണം ആവശ്യമായിരുന്നില്ല. കാരണം, അവരുടെ ജീവിതം തന്നെ ആത്മീയതയുടെയും സുഹ്ദിന്റെയും (ഐഹിക വിരക്തി) പ്രായോഗിക രൂപമായിരുന്നു. എന്നാല്‍, ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ജനങ്ങളില്‍ ഭൗതികാസക്തി വര്‍ധിച്ചപ്പോള്‍ ഹസനുല്‍ ബസ്വരി(റ), സരിയ്യുസ്സഖതി(റ), ജുനൈദുല്‍ ബഗ്ദാദി(റ), ഇമാം ഗസാലി(റ) തുടങ്ങിയ പണ്ഡിതന്മാര്‍ ഇതിനെ ഫിഖ്ഹ്, ഹദീസ് പോലെ പ്രത്യേക പഠനശാഖയായി വികസിപ്പിച്ചു.
